മണ്ണിന്റെ സുഗന്ധവും മാനവസ്‌നേഹവുമെല്ലാം ഉൾക്കൊള്ളുന്ന, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിന്നും കുടുംബത്തിന്റെ അത്താണിയാവാനും നാടിന്റെ വികസനത്തിനുമായി UAE-യിൽ എത്തിയ പ്രവാസികളായവരുടെ ആശ്രയവും കരുത്തുമായ Mannarkkad Expatriate Empowerment Team (MEET UAE) 2019 ഡിസംബറിൽ ജാതിമതവർണരാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ പ്രവർത്തനമാരംഭിച്ചു. ഈ സംഘടന രൂപീകരിച്ചത് മണ്ണാർക്കാടിനോടുള്ള ആത്മസ്നേഹവും നമ്മുടെ പ്രവാസികളുടെ ഐക്യവും മുന്നിൽ കണ്ട്, പ്രവാസ ജീവിതത്തെ കൂടുതൽ കരുത്തുറ്റതാക്കാനും പരസ്പര പിന്തുണയിലൂടെ ഒരുമിച്ച് മുന്നേറാനുമാണ്. ഇതിലൂടെ പ്രവാസികൾ UAE-യിലും നാട്ടിലുമുള്ള ആവശ്യങ്ങൾക്കും പ്രതിസന്ധികൾക്കും പരസ്പരം കൈത്താങ്ങാകുവാനും സാധിക്കുന്നു. പ്രവാസ ജീവിതത്തിലെ സൗഹൃദ ബന്ധങ്ങൾ പങ്കുവെയ്ക്കുന്ന ഈ കൂട്ടായ്മ വഴി നമ്മുടെ സഹോദരങ്ങൾക്ക് നല്ലൊരു കൂട്ടായ്മയുടെ സുരക്ഷിതത്വവും പരസ്പര പിന്തുണയും ലഭിക്കുന്നു. ഇന്ന് രണ്ടായിരത്തോളം അംഗങ്ങൾ അടങ്ങുന്ന യുഎഇയിലെ പല എമിറേറ്റ്സുകളിലായി ചിതറി കിടക്കുന്ന മണ്ണാർക്കാട്ടുകാർക്ക് ഒത്തൊരുമിക്കാൻ ഒരു ഇടം ഉണ്ടെങ്കിൽ അതാണ് MEET, മണ്ണാർക്കാട്ടുകാരുടെ സ്നേഹ കൂട്ടായ്മ.
മണ്ണാർക്കാടും യു എ ഇ ലുമുള്ള പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, സേവന മേഖലകൾ എന്നിവയുമായി സഹകരിച്ച് അംഗങ്ങൾക്ക് പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
കൂടുതൽ ആനുകൂല്യങ്ങൾ • കൂടുതൽ സംരക്ഷണം • കൂടുതൽ ബന്ധങ്ങൾ
ഒക്ടോബർ 4 ന് Sports Bay Hall കറാമ ദുബായ് പങ്കെടുക്കുക വിജയിപ്പിക്കുക.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
Sponsorship/Advertisements : Mr. Ali Asker 0508 878 473
Program related: Mr. Joji P Joseph 0569 471 510
General enquiry: Mr. Kader Kapoor +971 502160169
See Moreമീറ്റ് യൂ എ യി അബുദാബി എമിരേറ്റ്സിന്റെ അഭിമാനസ്പർശം Meet UAE Abudhabi Edudrops എന്ന സ്കോളർഷിപ്പ് പദ്ധതി അതിന്റെ നാലാം പതിപ്പ് Meet UAE Abudhabi Edudrops 2026 വിജയകരമായി പൂർത്തിയാക്കി
സ്കോളർഷിപിന് വന്ന അപേക്ഷിച്ചകരിൽ നിന്നും ജൂറി തിരഞ്ഞെടുത്ത നൽകിയ 4 അപേക്ഷകളിൽ നൂറു ശതമാനവും അതിൽ അബുദാബി, അജ്‌മാൻ അപേക്ഷകരെ പരിഗണിക്കാനും കഴിഞ്ഞു. യൂ എ യിലെ മുഴുവൻ മീറ്റ് യൂ എ യി അംഗങ്ങളെയും പരിഗണിച്ചുകൊണ്ട് തങ്ങളുടെ മെമ്പേഴ്സിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ സഹായം Edudrops യഥാർത്ഥ അർഹരിലേക്ക് എത്തിച്ചു നൽകി., അർഹരായ നാലു വിദ്യാർഥികൾ അവരുടെ ഉന്നതവിദ്യാഭ്യാസം മീറ്റിന്റെ തണലിൽ അഭ്യസിക്കും..ഈ ഉദ്ദ്യമത്തിൽ പങ്കാളിയായ എല്ലാ നന്മ മനസ്സുകൾക്കും മീറ്റ് അബുദാബി ഹൃദ്യമായ നന്ദി അറിയിക്കുന്നു...
See Moreഈ വർഷത്തെ മീറ്റ് UAE പ്രതിഭ പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത് രാഷ്‌ട്രപതിയിൽ നിന്നും ഇത്തവണ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാരം ലഭിച്ച കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന 11 വയസ്സുകാരൻ മുഹമ്മദ് സിദാൻ ആണ്.(Meet uae പ്രതിഭ ഫലകവും 10001 രൂപയുമടങ്ങിയതാണ് പുരസ്‌കാരം)
see our onam highlights from our gallery
Get a glimpse into our memorable moments
A glimpse into our memorable moments